61 മരണം; ടിപിആര്‍ 9.87% 75- ആം വൈഎംസിഎ പ്രാർഥനാസംഗമം തത്സമയം സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്
International

സ്വർണത്തിൽ തീർത്ത ‘കൈലാസിയൻ ഡോളർ’ പുറത്തിറക്കി നിത്യാനന്ദ

ഇന്ത്യയിൽ നിന്ന് കടന്ന് സ്വന്തമായി രാജ്യം സ്ഥാപിച്ചാതിയ അവകാശപ്പെടുന്ന വിവാദ ആൾദൈവം നിത്യാനന്ദ പുതിയ കറൻസിയും പുറത്തിറക്കി. ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ നിർമിച്ച ‘കൈലാസിയൻ ഡോളർ’ ആണ് ശനിയാഴ്ച പുറത്തിറക്കിയത്. ഫേസ്ബുക്കിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്.

സ്വർണത്തിലാണ് നാണയങ്ങൾ നിർമിച്ചിരിക്കുന്നത്. തമിഴിൽ ഇതിനെ ഒരു പൊർകാസ് എന്നും സംസ് കൃതത്തിൽ സ്വർണമുദ്ര എന്നുമാണ് പേര് നൽകിയിരിക്കുന്നത്. 11.66 ഗ്രാം സ്വർണത്തിലാണ് ഒരു കൈലാസിയൻ ഡോളർ നിർമിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഗണേഷ ചതുർഥി ദിനത്തിൽ റിസർവ് ബാങ്ക് ഓഫ് കൈലാസയുടെ പുതിയ കറൻസി പുറത്തിറക്കുമെന്ന് നിത്യാനന്ദ ദിവസങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നു.

പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞത്. പാസ്‌പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു. ഇന്റർപോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല

Views: 260
Create Date: 30/11/2021
SHARE THIS PAGE!
International
രാജസ്ഥാനെ ബാറ്റിംഗിനയച്ച് ആർസിബി; രണ്ട് ടീമുകളിലും മാറ്റങ്ങൾ
നവതി നിറവിൽ വത്തിക്കാൻ റേഡിയോ;പാപ്പായുടെ ആശംസകൾ!
ക്യാപിറ്റോള്‍ കലാപം; ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍
ജപ്പാനിൽ വൻ ഭൂചലനം
കാന്തമായി മാറാന്‍ 54 കാന്ത ഗോളങ്ങള്‍ വിഴുങ്ങി ബാലന്‍; അമ്പരന്ന് ഡോക്ടര്‍മാര്‍
സാംസങ്ങ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു