61 മരണം; ടിപിആര്‍ 9.87% 75- ആം വൈഎംസിഎ പ്രാർഥനാസംഗമം തത്സമയം സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്
Kerala

അറബികടലിൽ കർണാടക തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു

അറബികടലിൽ കർണാടക തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു. തുലാവർഷ സീസണിൽ രൂപപ്പെടുന്ന എട്ടാമത്തെ ന്യുനമർദമാണ് ഇത്. ന്യൂനമർദം കേരളത്തെ ബാധിക്കാൻ സാധ്യത കുറവാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെത്തോടെ സംസ്ഥാനത്തെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് പ്രവചനം.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത.കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യതൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം.കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Views: 16
Create Date: 01/12/2021
SHARE THIS PAGE!
Kerala
സ​മ​ൻ​സു​മാ​യി വീ​ട്ടി​ൽ വ​ന്ന പോ​ലീ​സു​കാ​ര​ൻ നാ​യ​യെ അ​ടി​ച്ചു​കൊ​ന്നു! ച​ത്ത നാ​യ​യു​ടെ ജ​ഡം മേ​രി വീ​ട്ടി​ലെ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചു; പ​രാ​തി
കോട്ടയം മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം; ഭൂചലനമെന്ന് സൂചന
വിഴിഞ്ഞം തുറമുഖം 2023 ഓടെ; മെയിൽ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ
ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
അറബികടലിൽ കർണാടക തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു
മഴ കുറഞ്ഞു; വെള്ളക്കെട്ട് ഒഴിയാതെ ദുരിതത്തില്‍ കുട്ടനാട്