61 മരണം; ടിപിആര്‍ 9.87% 75- ആം വൈഎംസിഎ പ്രാർഥനാസംഗമം തത്സമയം സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്
Kerala

വിഴിഞ്ഞം തുറമുഖം 2023 ഓടെ; മെയിൽ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖപദ്ധതി 2023 ഒക്ടോബറിൽ പൂർണ്ണമായും പ്രവർത്തന സജ്ജമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പദ്ധതിയുടെ പുരോഗതി ഇന്ന് ചേർന്ന അവലോകനയോഗം വിലയിരുത്തി. ഡിസംബറിൽ 220 കെവി സ്റ്റേഷന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കാൻ സാധിക്കുമെന്ന് തുറമുഖ മന്ത്രി വ്യക്തമാക്കി.

പുലിമൂട് നിർമ്മാണത്തിനായി കൂടുതൽ കല്ലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 80 ലക്ഷം കിലോ കല്ലുകളാണ് പുലിമൂട് നി‍ർമ്മാണത്തിന് ആവശ്യമായിട്ടുള്ളത്. 80 ലക്ഷത്തിൽ 30 ലക്ഷം കല്ല് ഇതിനോടകം കിട്ടി. അൻപത് ലക്ഷം കല്ല് കൂടി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 2022 മാർച്ചിൽ ഗേറ്റ് കോംപ്ലക്സ് ജോലി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും.

2023 മെയ് 23-ന് വിഴിഞ്ഞം തീരത്ത് കപ്പലടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നി‍ർമ്മാണ പ്രവ‍‍ർത്തനങ്ങൾ പുരോ​ഗമിക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ കപ്പലിനും വിഴിഞ്ഞേക്ക് പ്രവേശിക്കാൻ സാധിക്കും – മന്ത്രി വ്യക്തമാക്കി. എല്ലാ രണ്ടാഴ്ചയിലും വിഴിഞ്ഞം പദ്ധതിയുടെ നി‍ർമ്മാണ പുരോ​ഗതി വിലയിരുത്താനാണ് തീരുമാനം. വിശദമായ പഠനം നടത്തിയ ശേഷമാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയത്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അക്കാര്യവും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Views: 14
Create Date: 30/11/2021
SHARE THIS PAGE!
Kerala
സ​മ​ൻ​സു​മാ​യി വീ​ട്ടി​ൽ വ​ന്ന പോ​ലീ​സു​കാ​ര​ൻ നാ​യ​യെ അ​ടി​ച്ചു​കൊ​ന്നു! ച​ത്ത നാ​യ​യു​ടെ ജ​ഡം മേ​രി വീ​ട്ടി​ലെ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചു; പ​രാ​തി
കോട്ടയം മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം; ഭൂചലനമെന്ന് സൂചന
വിഴിഞ്ഞം തുറമുഖം 2023 ഓടെ; മെയിൽ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ
ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
അറബികടലിൽ കർണാടക തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു
മഴ കുറഞ്ഞു; വെള്ളക്കെട്ട് ഒഴിയാതെ ദുരിതത്തില്‍ കുട്ടനാട്