61 മരണം; ടിപിആര്‍ 9.87% 75- ആം വൈഎംസിഎ പ്രാർഥനാസംഗമം തത്സമയം സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്
Kerala

സ​മ​ൻ​സു​മാ​യി വീ​ട്ടി​ൽ വ​ന്ന പോ​ലീ​സു​കാ​ര​ൻ നാ​യ​യെ അ​ടി​ച്ചു​കൊ​ന്നു! ച​ത്ത നാ​യ​യു​ടെ ജ​ഡം മേ​രി വീ​ട്ടി​ലെ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചു; പ​രാ​തി

നെ​ടു​മ്പാ​ശേ​രി: സ​മ​ൻ​സു​മാ​യി വീ​ട്ടി​ൽ വ​ന്ന പോ​ലീ​സു​കാ​ര​ൻ നാ​യ​യെ അ​ടി​ച്ചു​കൊ​ന്നു​വെ​ന്ന പ​രാ​തി.

ചെ​ങ്ങ​മ​നാ​ട് പൊ​യ്ക്കാ​ട്ടു​ശേ​രി കു​റു​പ്പ​ന​യം വേ​ണാ​ട്ടു​പ​റ​മ്പി​ൽ മേ​രി ത​ങ്ക​ച്ച​ന്‍റെ വീ​ട്ടി​ലെ പ​ഗ് ഇ​ന​ത്തി​ൽ​പ്പെ​ട്ട “പി​ക്സി’ എ​ന്ന വ​ള​ർ​ത്തു നാ​യ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ത്ത​ത്.

മേ​രി​യു​ടെ മ​ക​ൻ ജ​സ്റ്റി​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​നു​ള്ള സ​മ​ൻ​സു​മാ​യി ചെ​ങ്ങ​മ​നാ​ട് ഹൗ​സിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ പോ​ലീ​സി​ന്‍റെ ദേ​ഹ​ത്തേ​ക്ക് ചാ​ടി വീ​ണ നാ​യ​യെ സ​മീ​പ​ത്തു കി​ട​ന്ന മ​ര​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സു​കാ​ര​ൻ അ​ടി​ച്ചു​വെ​ന്നും പി​ന്നാ​ലെ ച​ത്തു​വെ​ന്നു​മാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി.

ച​ത്ത നാ​യ​യു​ടെ ജ​ഡം മേ​രി വീ​ട്ടി​ലെ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്കി​ന് മേ​രി പ​രാ​തി ന​ൽ​കി. കേ​സി​ൽ അ​ന്വേ​ഷ​ണ ചു​മ​ത​ല ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​യ ഡി​വൈ​എ​സ്പി​യും സം​ഘ​വും ഫ്രി​ഡ്ജി​ൽ നി​ന്നും നാ​യ​യു​ടെ ജ​ഡം പു​റ​ത്തെ​ടു​ത്ത് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

എ​റ​ണാ​കു​ളം വെ​റ്റി​ന​റി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ നാ​യ​യു​ടെ ത​ല​യി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ചി​രു​ന്നു​വെ​ന്നും ഇ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ൽ വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​യാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ല​ഭി​ക്കൂ.

ഇ​തി​നാ​യി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ശേ​ഖ​രി​ച്ച നായയുടെ ആ​ന്ത​രി​കാവയവങ്ങൾ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് മൃ​ഗസം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

Views: 285
Create Date: 25/09/2022
SHARE THIS PAGE!
Kerala
തയ്യില്‍ വെരി.റവ.റ്റി.എം ശമുവേൽ കോറെപ്പിസ്ക്കോപ്പാ (89) അന്തരിച്ചു
സ​മ​ൻ​സു​മാ​യി വീ​ട്ടി​ൽ വ​ന്ന പോ​ലീ​സു​കാ​ര​ൻ നാ​യ​യെ അ​ടി​ച്ചു​കൊ​ന്നു! ച​ത്ത നാ​യ​യു​ടെ ജ​ഡം മേ​രി വീ​ട്ടി​ലെ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചു; പ​രാ​തി
കോട്ടയം മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം; ഭൂചലനമെന്ന് സൂചന
വിഴിഞ്ഞം തുറമുഖം 2023 ഓടെ; മെയിൽ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ
ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
അറബികടലിൽ കർണാടക തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു